Popular Posts

ഇന്നത്തേക്കൊരു ചിന്ത!!! A Thought For The Day...




Pic. Credit, sxc.hu  vassiliki 

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിലൂടെ ഇങ്ങനെ ഒരു കഥ കേള്‍ക്കുകയുണ്ടായി.

ചിന്തോധ്വീപകമായ ആ കഥ അല്‍പ്പം ഭേദഗതി വരുത്തി  ഇവിടെ അവതരിപ്പിക്കട്ടെ.
ഒപ്പം ചില ചിന്തകളും:

യവ്വനയുക്തയായ, അന്ധയായ ഒരു പെണ്‍കുട്ടി, അവളുടെ അവസ്ഥയില്‍ അവള്‍ തന്നെ തന്നെയും,  ഒപ്പം സകലരെയും വെറുത്തു.

എന്നാല്‍ ഒരാളെ മാത്രം അവള്‍ അത്യധികം സ്നേഹിച്ചു,  
അവളുടെ കാമുകനെ.
അവളുടെ ഏതാവശ്യത്തിനും, എപ്പോഴും അവളോടൊപ്പം ഉണ്ടായിരുന്ന ആ യുവാവിനെ അവള്‍ അകമഴിഞ്ഞ് സ്നേഹിച്ചു.
ഒരിക്കല്‍ അവള്‍ അയാളോട് ഇപ്രകാരം പറഞ്ഞു.
"ഈ ഭൂപ്രപഞ്ചത്തെ  കാണുവാന്‍ എനിക്കു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്നെ വിവാഹം കഴിക്കുമായിരുന്നു."


ഒരു ദിവസം ഒരാള്‍ രണ്ടു കണ്ണുകള്‍ അവള്‍ക്കു ദാനം ചെയ്തു.

അങ്ങനെ ഒരു ശസ്ത്രക്രീയയിലൂടെ അവളുടെ കണ്ണുകള്‍ മാറ്റിവെച്ചു.  നീണ്ട ശസ്ത്രക്രീയക്ക്‌ ശേഷം അവളുടെ കണ്ണിലെ കെട്ടുകള്‍ അഴിച്ചു മാറ്റി.
അവള്‍ക്കു കാഴ്ച തിരിച്ചു കിട്ടി. എല്ലാം കാണുവാന്‍ കഴിഞ്ഞു. 
ഒപ്പം തന്റെ സന്തത സഹചാരിയായിരുന്ന ആത്മ മിത്രത്തെയും അവള്‍ കണ്ടു. 
ഒട്ടും വൈകാതെ, അയാള്‍ അവളോട്‌ പറഞ്ഞു  "ഇപ്പോള്‍ നിനക്ക് എല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോ, 
നീ പറഞ്ഞതുപോലെ ഇനി എന്നെ വിവാഹം ചെയ്തു കൂടെ? 
അവള്‍ അയാളെ ഒരിക്കല്‍ കൂടി  ശ്രദ്ധിച്ചു നോക്കി.
അയാള്‍ ഒരു അന്ധനാണെന്ന സത്യം അവള്‍ തിരിച്ചറിഞ്ഞു.
ആ കാഴ്ച അവളെ ഭയചകിതയാക്കി.  
അവളതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.  തന്റെ ജീവിതകാലം മുഴുവനും അന്ധനായ ഒരുവനെ ശുശ്രൂഷിച്ചു ജീവിക്കുന്ന ഒരു അവസ്ഥ, 
അതവള്‍ക്ക്‌ ഊഹിക്കാന്‍ കൂടി കഴിഞ്ഞില്ല. 
അവള്‍ ഒന്ന് ഞട്ടി.
ആ ചിന്ത അയാളെ വിവാഹം കഴിക്കുന്നതില്‍ നിന്നും അവളെ അകറ്റി.
അവളുടെ അപ്രതീക്ഷിത പ്രതികരണം അയാളെ അതി ദുഃഖത്തില്‍ ആഴ്ത്തി. 
നിറ കണ്ണുകളോടെ അയാള്‍ അവിടെ നിന്നും മടങ്ങി.
ചില ദിവസങ്ങള്‍ക്കു ശേഷം അയാള്‍ ഇപ്രകാരം ഒരു കുറിപ്പെഴുതി അവള്‍ക്കു കൊടുത്തു.
"പ്രിയപ്പെട്ട സുഹൃത്തേ,
ഇത്രയും കാലം നിന്നോടൊപ്പം ആയിരിപ്പാനും, നിന്നെ ശുശ്രൂഷിപ്പാനും കഴിഞ്ഞതില്‍ 
എനിക്കു അതിയായ സന്തോഷം ഉണ്ട്.  
ഇനി മുതല്‍ നീ നിന്റെ കണ്ണുകള്‍ക്ക്‌ ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി സംരക്ഷിക്കുക.  അവ നിന്റെ സ്വന്തം ആകുന്നതിനു മുന്‍പ് എന്റെ സ്വന്തം ആയിരുന്നു.  
നിനക്ക് നല്ലത് ഭവിക്കട്ടെ.
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
നിന്റെ പഴയ സുഹൃത്ത്‌.

ഒരു   നിമിഷം  ചിന്തിക്കുക:
പരിതസ്ഥിതികള്‍ മാറുമ്പോള്‍ പലപ്പോഴും മാനുഷിക ബുദ്ധി ആ പെണ്‍കുട്ടി ചിന്തിച്ചതുപോലെ, ആ  വഴിക്ക് തന്നെയല്ലേ തിരിയുക?
ഒരു ന്യുനപക്ഷം മാത്രം അവര്‍ മുന്‍പ് എന്തായിരുന്നു എന്നും തങ്ങളുടെ കഷ്ടസ്ഥിതിയില്‍ തങ്ങള്‍ക്കൊപ്പം നിന്നിരുന്നവര്‍ ആരായിരുന്നു എന്നും തിരിച്ചറിയുന്നു.  എന്നാല്‍ ഒരു നല്ല പങ്കും അത് മനപ്പൂര്‍വ്വം മറന്നു കളയുന്നു എന്നതാണ് സത്യം.
എന്നാല്‍ ഒന്ന് ഓര്‍ക്കുക!
സഹോദരാ, സഹോദരി, നിങ്ങള്‍ക്കീ ഭൂമിയില്‍ ഇന്നു ലഭിച്ചിരിക്കുന്ന നിങ്ങളുടെ ജീവന്‍ തന്നെ  നിങ്ങളുടെ സൃഷ്ടടാവിന്റെ ദാനമത്രേ. 
വീണ്ടും ഒരു നിമിഷം ചിന്തിക്കുക.
ഇന്നു നിങ്ങള്‍ മറ്റൊരാളോട് വളരെ പരുഷമായ ഭാഷയില്‍ സംസാരിക്കുമ്പോള്‍, 
ഒരക്ഷരവും ഉരിയാടുവാന്‍ കഴിയാത്ത ഊമനായ ഒരാളെപ്പറ്റി ഒന്ന് ചിന്തിക്കുക.

ഇന്നു നിങ്ങളുടെ ഭക്ഷണത്തിന് ഒരല്‍പം രുചി കുറഞ്ഞു പോയതില്‍ ഭാര്യയെ കുറ്റം പറയുമ്പോള്‍ ഓര്‍ക്കുക ഒരു നേരത്തെ ആഹാരത്തിനായി അലയുന്ന ഒരാളെപ്പറ്റി ചിന്തിക്കുക.

നിങ്ങളുടെ ജീവിതത്തെ തന്നെ പഴിചാരി പിറുപിറുക്കുമ്പോള്‍ അടുത്തിടെ  മരണം വഴി മാറ്റപ്പെട്ട ഒരാളെക്കുറിച്ച് ഓര്‍ക്കുക.

മൈയിലുകള്‍ വാഹനത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഇതെന്തൊരു ജീവിതം എന്ന് പറഞ്ഞു വിലപിക്കുമ്പോള്‍ ഓര്‍ക്കുക.  
വാഹന സൗകര്യം ഇല്ലാതെ മൈയിലുകള്‍ കാല്‍ നടയായി  സഞ്ചരിക്കുന്ന ഒരു വ്യക്തിയെപ്പറ്റി ചിന്തിക്കുക.

ജോലിയോടുള്ള ബന്ധത്തില്‍ പരിഭവം പറയുന്ന ഒരു വ്യക്തിയോ നിങ്ങള്‍?
എങ്കില്‍ ജോലി ഇല്ലാതെ അലയുന്ന ഒരു വ്യക്തിയെപ്പറ്റി അല്ല, അനേകായിരങ്ങളെപ്പറ്റി    ഒരു നിമിഷം ചിന്തിക്കുക.

നിരാശാജനകമായ അവസ്ഥയില്‍ നിങ്ങള്‍ ആകുമ്പോള്‍, ജീവിതം മടുത്തു എന്ന് പറഞ്ഞു വിലപിക്കാതെ നിങ്ങള്‍ ആയിരിക്കുന്ന ചുറ്റുപാടുകള്‍ ഒന്ന് കൂടി ഗഹനമായി വീക്ഷിക്കുക, നിങ്ങളേക്കാള്‍ ദയനീയ പരിതസ്ഥിതിയില്‍  കഴിയുന്ന അനേകായിരങ്ങളെ നിങ്ങള്‍ക്ക് ചുറ്റും കാണാം.  അവരനുഭവിക്കുന്ന വേദനയുടെ, കഷ്ടതയുടെ തീവ്രത എത്ര വലുത്. അതും നിങ്ങളുടെതുമായി തുലനം ചെയ്യുമ്പോള്‍ നിങ്ങളുടെ അവസ്ഥ എത്ര ശ്രേഷ്ഠം.

ആ  അവസ്ഥക്ക് നന്ദി പറയുവാന്‍ എനിക്കും നിങ്ങള്‍ക്കും കഴിയട്ടെ.

അവസരത്തിനനുസൃതമായി മാറുമ്പോള്‍ നിങ്ങള്‍ ആയിരുന്ന ആ പഴയ അവസ്ഥയെ പൂര്‍ണ്ണമായും മറക്കാതിരിക്കുക.

പകരം ആ അവസ്ഥയില്‍ നിന്നും ഈ അവസ്ഥയില്‍ എത്തിച്ച സര്‍വ്വേശ്വരന് ഒരു നന്ദി വാക്ക് അര്‍പ്പിക്കുവാന്‍ മറക്കാതിരിക്ക. 

എങ്കില്‍ നിങ്ങളും നിങ്ങളുടെ ജീവിതവും ധന്യമാകും.

ശുഭം 

Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

13 comments:

  1. നല്ല ചിന്തകള്‍.എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
    ഇനിയും തുടരട്ടെ!
    ആശംസകളോടെ

    ReplyDelete
  2. സി വി സാര്‍,
    വീണ്ടും നന്ദി
    കുറിപ്പ് ഇഷ്ടായി
    എന്നറിഞ്ഞതില്‍
    പെരുത്ത സന്തോഷം
    ആശംസകള്‍ക്കും
    പ്രോത്സാഹന വാക്കുകള്‍ക്കും നന്ദി

    ReplyDelete
  3. ശുഭം....നല്ല സാരോപദേശകഥ.

    ReplyDelete
    Replies
    1. അജിത്‌ സാര്‍ നന്ദി
      സന്ദര്‍ശനത്തിനും
      അഭിപ്രായത്തിനും

      Delete
  4. Replies
    1. Thanks Kutty for the visit and comment
      Keep writing
      Keep inform
      Philip

      Delete
  5. ശരിയാണു..... വളരെ നല്ല ചിന്തകൾ...ന്വീണ്ടും വരാം

    ReplyDelete
    Replies
    1. സുമേഷ്
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
      കുറി പ്പു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
      വീണ്ടും വരാം യെന്നരിയിച്ചതില്‍ പിന്നെയും സന്തോഷം
      ബ്ലോഗില്‍ ചേരുന്നു
      എഴുതുക
      അയക്കുക/അറിയിക്കുക

      Delete
  6. വളരെ അര്ത്ഥവത്തായ കഥ , നാളത്തേക്ക് മാത്രമായ പ്രയാണത്തില്‍ ഇന്നലകളെ മറക്കുന്നവര്‍, അവരുടെ എണ്ണം കൂടി കൂടി വരുന്നു, അവര്‍ എപ്പോഴെങ്കിലും പിന്നോട്ട് തിരിയേണ്ടി വന്നാല്‍ നഷ്ടപെട്ടതിന്റെ മാത്രം കണക്കെടുക്കുന്നു. ഞാനും അതില്‍ നിന്ന് ഒട്ടും വ്യതിസ്തനല്ല എന്നതാണ് ഇതു വായിച്ചപ്പോള്‍ ഉണ്ടായ വികാരം.

    ReplyDelete
    Replies
    1. ജ്വാല നന്ദി
      ബ്ലോഗില്‍ വന്നതിനും
      കമന്റു ഇട്ടതിനും.
      വളറെ സത്യം.
      അതെ നാളേക്കുള്ള നെട്ടോട്ടത്തില്‍
      പിന്നിലെ കഥകള്‍ മറന്നു പോക്കുന്നവര്‍ അധികം
      ഈ കഥ പലര്‍ക്കും ഒരു വിചിന്തനത്തിനും കാരണമായാല്‍
      നന്നായിരുന്നു എന്നാശിക്കുന്നു.
      reply വൈകിയതില്‍ ഖേദിക്കുന്നു.

      Delete
  7. കഥയും ആശയവും അവതരണവും വളരെ ഇഷ്ടമായി ....

    ReplyDelete
  8. വളരെ ശരിയാണ്... നാം ഈ കഥയിലെ പെണ്‍കുട്ടിയെപ്പോലെയാണ് പലപ്പോഴും. ജീവന്റെ നാഥനായ ദൈവത്തോട് നന്ദിയില്ലാതെ ഈ ജീവിതം പോലും ദൈവം ദാനമായി നല്‍കിയതാണെന്ന് ഓര്‍ക്കാതെ ലോകത്തിന്റെ ഒഴുക്കിനനുസരിച്ച് ജീവിക്കുന്നവര്‍... അത്തരം സാഹചര്യങ്ങളില്‍ വഴിവിളക്കാണ് ഈ ധന്യചിന്തകള്‍... അനേകര്‍ക്ക് ആശ്വാസം പകരാന്‍ ഇത് ഉപകരിക്കട്ടെ... ആശംസകള്‍...

    ReplyDelete
    Replies
    1. ബെഞ്ചി ബ്ലോഗില്‍ വന്നതിനും
      കമന്റു തന്നതിനും വളരെ നന്ദി.
      ശരിയാണ് ജീവദായകനെ
      മനപ്പൂര്‍വ്വം മറന്നു കളയുന്ന
      ഒരു ജനത. അവരുടെ എണ്ണം
      വര്‍ധിച്ചുവരുന്നു, അതെ അങ്ങനെയുള്ളവര്‍ക്ക്
      ഇത്തരം ചിന്തകള്‍ ഒരു വഴിവിളക്കായാല്‍
      നമ്മുടെ പ്രയഗ്നം വ്യര്‍ധം ആവില്ല.
      ബ്ലോഗില്‍ ചേര്‍ന്നതില്‍ നന്ദി.
      വീണ്ടും കാണാം ആശംസകള്‍

      Delete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി